Friday, April 26, 2024
indiaNewspolitics

വ്യാജ ലൈസന്‍സ്; മൂന്ന് സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ്

ദില്ലി: വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ ദില്ലി, ജമ്മുകശ്മീര്‍, മധ്യപ്രദേശ് മൂന്ന് സംസ്ഥാനങ്ങളിലെ 40 ഇടത്ത് സിബിഐ റെയ്ഡ്. ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണറുടെ മുന്‍ ഉപദേശകന്‍ ബസീര്‍ അഹമ്മദ് ഖാന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. രണ്ടരലക്ഷം വ്യാജ ലൈന്‍സസ് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

വ്യാജ ഇന്ത്യന്‍ തിരിച്ചറിയില്‍ രേഖകളുമായി ദില്ലിയില്‍ പാക് ഭീകരന്‍ പിടിയിലായി. എകെ 47 തോക്കും ഗ്രനേഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഭീകരര്‍ക്കായി എന്‍ഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്. കശ്മീരിലും ദില്ലിയിലും യുപിയിലും മംഗളൂരുവിലും റെയ്ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലെ ശിവഗംഗ, കോയമ്പത്തൂര്‍ എന്നിവടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം കശ്മീരില്‍ ഭീകരര്‍ക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ മുക്താര്‍ ഷായുമുണ്ട്. ഭീകരരില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.