Friday, April 26, 2024
keralaNews

ഡോ:അംബേദ്കർ  ഫെല്ലോഷിപ്പ് ;രോഹിണി കൃഷ്ണയെ അഭിനന്ദിച്ചു.

കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഡോ:അംബേദ്കർ അന്തർദേശീയ കേന്ദ്രത്തിന്റെ ഗവേഷകർക്കുള്ള ഫെല്ലോഷിപ്പിന് അർഹയായ രോഹിണി കൃഷ്ണയെ വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദർ സ്വാമിയുടെ സാന്നിധ്യത്തിൽ മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ അഭിനന്ദിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ ജി. രാമൻ നായർ,  മുതിർന്ന നേതാവ് ശിവരാമ പണിക്കർ, സംസ്ഥാന സമിതി അംഗം എൻ ഹരി, ജില്ലാ പ്രസിഡണ്ട് അഡ്വ നോബൽ മാത്യു, വൈസ് പ്രസിഡന്റ്‌ വി എൻ മനോജ്, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌റ്റി ബി ബിനു, പ്രവാസി മലയാളിയായ രാജശേഖരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.