Saturday, May 4, 2024
indiaNewsObituary

വിവാഹാലോചന കാമുകി നിരസിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ

അസം: കാമുകി വിവാഹ വാഗ്ദാനം നിരസിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ലൈവില്‍ വന്ന് യുവാവ് ജീവനൊടുക്കി.   അസമിലെ സില്‍ച്ചാറിലാണ് സംഭവം. 27-കാരനായ ജയ്ദീപ് റോയ് ആണ് മരിച്ചത്. മെഡിക്കല്‍ സെയില്‍സ് പ്രൊഫഷണലായിരുന്നു ജയ്ദീപ്. ഫേസ്ബുക്കില്‍ ലൈവില്‍ വന്ന ശേഷം വാടകവീട്ടിലെ മുറിയില്‍ വച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
വിവാഹ ആലോചനയുമായി അവളുടെ അടുത്തേക്ക് ചെന്നതാണ്. എന്നാല്‍ എല്ലാവരുടെയും മുമ്പില്‍ വച്ച് അവളെന്നെ തിരസ്‌കരിച്ചു. ഇതിന് ശേഷം അവളുടെ അമ്മാവന്‍ തന്നെ ഭീഷണിപ്പെടുത്തി. ഈ ബന്ധം തുടര്‍ന്നാല്‍ അവളെ കൊല്ലുമെന്നായിരുന്നു ഭീഷണി.                                                                                      ഇനി ഈ ലോകത്തോട് വിട പറയുകയാണ്. താന്‍ കാരണം അവള്‍ ഇനി ദുരിതം അനുഭവിക്കേണ്ട. അമ്മയും പെങ്ങളും സഹോദരനും തന്നോട് ക്ഷമിക്കണം. നിങ്ങളെല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നു. എങ്കിലും തന്റെ പ്രണയിനിയെ അതിലേറെ ഇഷ്ടപ്പെടുന്നു. അവളില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ജയ്ദീപ് പറഞ്ഞു. ശേഷം ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.സംഭവമറിഞ്ഞ ജയ്ദീപിന്റെ വീട്ടുകാര്‍ ഏറെ നേരത്തിന് ശേഷമാണ് ഞെട്ടലില്‍ നിന്ന് മുക്തരായത്. എന്താണ് സംഭവിച്ചതെന്നോ എന്തു ചെയ്യണമെന്നോ തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. കാമുകിയുടെ കുടുംബത്തിന്റെ പെരുമാറ്റമാണ് ജയ്ദീപിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും യുവതിയുടെ കുടുംബത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും വീട്ടുകാര്‍ പറഞ്ഞു.