Saturday, May 4, 2024
keralaNews

വോട്ടെണ്ണല്‍ പൂര്‍ത്തിയായി: ഉമയ്ക്ക് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. വന്‍ ഭൂരിപക്ഷവുമായി വിജയം യുഡിഎഫ് നേടി. പതിനൊന്നാം റൗണ്ടില്‍ 25,016 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഉമ തോമസ് വിജയിച്ചു.

റൗണ്ട് എണ്ണിയപ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റം ആകെ 21 ബൂത്തുകളില്‍ മാത്രം.

പന്ത്രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍..

ഉമാ തോമസ് 72767.2021 ല്‍ പി.ടി തോമസ് നേടിയത് 59839 വോട്ട്
യുഡിഎഫിന് 2021 നേക്കാള്‍ 12,928 വോട്ട് കൂടി

ജോ ജോസഫ് 47752.കഴിഞ്ഞ തവണ ഇടതുസ്ഥാനാര്‍ത്ഥി നേടിയത് 45510 വോട്ട് ഇടതു വോട്ടുകളില്‍ 2242 വോട്ടിന്റെ വര്‍ധന മാത്രം..

എ .എന്‍. രാധാകൃഷ്ണന്‍ 12955.കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ട് ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.

അനില്‍ നായര്‍ 100
ജോമോന്‍ ജോസഫ് 384.

സി പി ദിലീപ് നായര്‍ 36
ബോസ്‌കോ കളമശേരി 136
മന്മഥന്‍ 101
നോട്ട 1111