Saturday, May 4, 2024
keralaNewspolitics

വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ പോസ്റ്റല്‍ വോട്ടിനും വേണം

വീടുകളില്‍ നിന്നു സമാഹരിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍, വോട്ടിങ് യന്ത്രം സൂക്ഷിക്കുന്നതിനു സമാനമായി കനത്ത സുരക്ഷയില്‍ വയ്ക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. കെ. മുരളീധരന്‍ (നേമം), ആനാട് ജയന്‍ (വാമനപുരം), ദീപക് ജോയ് (വൈപ്പിന്‍) എന്നിവര്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.ജയ, പരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പോസ്റ്റല്‍ വോട്ട് നിര്‍ണായകമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. ഓരോ മണ്ഡലത്തിലും ഇത്തവണ 7000- 8000 പേര്‍ക്ക് പോസ്റ്റല്‍വോട്ട് അര്‍ഹതയുണ്ട്. പലയിടത്തും നാലായിരത്തോളം പേര്‍ ഈ സൗകര്യം വിനിയോഗിച്ചു. 5000ല്‍ താഴെ ഭൂരിപക്ഷം വരാറുള്ള മണ്ഡലങ്ങള്‍ പലതുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.