Monday, April 29, 2024
keralaNews

വോട്ടെടുപ്പ് ദിനത്തില്‍ കേരള-തമിഴ്നാട് അതിര്‍ത്തികള്‍ അടയ്ക്കും.

വോട്ടെടുപ്പ് ദിനത്തില്‍ കേരള-തമിഴ്നാട് അതിര്‍ത്തികള്‍ അടയ്ക്കും. ഇരു ചീഫ് സെക്രട്ടറിമാരും ഇത് സംബന്ധിച്ച് തീരുമാനിച്ചിട്ടുണ്ടെന്നും അതിര്‍ത്തികള്‍ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇ.എം.അഗസ്തി നല്‍കിയ ഹര്‍ജിയ ഹൈക്കോടതി തീര്‍പ്പാക്കി.

ഇതിന് പുറമെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി. അരൂര്‍ മണ്ഡലത്തില്‍ ഇരട്ട വോട്ട് ആരോപണമുയര്‍ന്ന ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. ഷാനിമോള്‍ ഉസ്മാന്റെ പരാതിയിലാണ് നടപടി.