Wednesday, May 1, 2024
keralaNewspolitics

 വൈസ് ചാന്‍സലര്‍മാര്‍ രാജി:  ഹൈക്കോടതി പ്രത്യേക സിറ്റിംഗ് ഇന്ന് വൈകിട്ട്

കൊച്ചി: വൈസ് ചാന്‍സലര്‍മാര്‍ തത്സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് വി.സിമാര്‍ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു. അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി ഇന്ന് വൈകിട്ട് സപെഷ്യല്‍ സിറ്റിംഗ് നടത്തും. ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണ്. എന്നാല്‍ വിഷയം ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ഇന്ന് വൈകിട്ട് വിസി മാരുടെ ഹര്‍ജി പരിഗണിക്കും. 9 വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച സമയം രാവിലെ 11.30 ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല നിയമ നടപടി സ്വീകരിക്കുമെന്ന് 6 വിസി മാര്‍ രാജ്ഭവനെ അറിയിക്കുകയും ചെയ്തു. ഗവര്‍ണറുടെ നോട്ടീസ് സ്റ്റേ ചെയ്യണം. തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം.ഗവര്‍ണറുടെ നോട്ടീസ് നിയമപരമല്ല.നടപടിക്രമങ്ങള്‍ പാലിച്ചില്ല.കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാന്‍ സാധിക്കൂ.ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാല്‍ മാത്രമേ വി.സിമാരെ പുറത്താക്കാന്‍ സാധിക്കൂവെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.                                                                                              മറുപടിയുമായി ഗവര്‍ണര്‍ ………

സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവര്‍ണര്‍. സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തില്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വി സിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നത് സുപ്രീം കോടതി വിധിയില്‍ വ്യക്തമാണ്. വിസിയെന്ന നിലയില്‍ അവര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്‌നം. ചാന്‍സലര്‍ എന്ന നിലയ്ക്ക് കോടതി വിധി ഉയര്‍ത്തിപ്പിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മറുപടിയുമായി ഗവര്‍ണര്‍ വീണ്ടും അപേക്ഷിക്കാം. മാധ്യമങ്ങളോട് കടക്ക് പുറത്ത് പറയില്ല. വിസിയുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി വ്യക്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.സര്‍വ്വകലാശാലകളിലെ വിസിമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ അമിതാധികാരം നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. സ്വഭാവിക നീതി നിഷേധിച്ചിട്ടില്ല.കെ റ്റി യു വി സി നിയമനം യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗവര്‍ണര്‍ പറയുന്നു.