Tuesday, May 21, 2024
keralaNews

മൃഗശാലയില്‍ നിന്നും ചാടിപോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിന് മുകളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. ഇതുവരെയും പിടികൂടാനായിട്ടില്ല.   കുരങ്ങ് പുറത്തേക്കു പോകാതെ തിരികെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആന്ധ്രയില്‍ നിന്നും പുതിയതായി എത്തിച്ച ഹനുമാന്‍ കുരങ്ങ് കഴിഞ്ഞ ദിവസം വൈകിട്ടാണ് കൂട് തുറന്നപ്പോള്‍ ജീവനക്കാരെ വെട്ടിച്ച് മൃഗശാലയ്ക്ക് പുറത്തേക്ക് ചാടിയത്. മൂന്നു വുയസ്സുള്ള പെണ്‍ ഹനുമാന്‍ കുരങ്ങിനെ സന്ദര്‍ശകര്‍ക്ക് കാണുന്നതിനു വേണ്ടി തുറന്ന കൂട്ടിലേക്ക് ഇന്ന് മാറ്റാനിരിക്കുകയായിരുന്നു. ആദ്യം പെണ്‍കുരങ്ങിനെയയായിരുന്നു കൂട്ടിനു പുറത്തെത്തിച്ചത്. പെണ്‍ കുരങ്ങുകള്‍ ആണ്‍ കുരങ്ങുകളെ വിട്ടുപോകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.