Sunday, May 12, 2024
keralaNewspolitics

സുപ്രീംകോടതി വിധി വ്യക്തമാണ്, ആര്‍ക്കും ഇളവില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം : സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവര്‍ണര്‍. സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തില്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വി സിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നത് സുപ്രീം കോടതി വിധിയില്‍ വ്യക്തമാണ്. വിസിയെന്ന നിലയില്‍ അവര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്‌നം. ചാന്‍സലര്‍ എന്ന നിലയ്ക്ക് കോടതി വിധി ഉയര്‍ത്തിപ്പിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മറുപടിയുമായി ഗവര്‍ണര്‍ വീണ്ടും അപേക്ഷിക്കാം. മാധ്യമങ്ങളോട് കടക്ക് പുറത്ത് പറയില്ല. വിസിയുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി വ്യക്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.സര്‍വ്വകലാശാലകളിലെ വിസിമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ അമിതാധികാരം നടത്തുന്നുവെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. സ്വഭാവിക നീതി നിഷേധിച്ചിട്ടില്ല.കെ റ്റി യു വി സി നിയമനം യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗവര്‍ണര്‍ പറയുന്നു.