Monday, April 29, 2024
indiaNews

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പ്രധാനമന്ത്രിക്ക് ആശംസകളുമായി രാഷ്ട്രപതി

ന്യൂഡല്‍ഹി: നാളെ അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കും. രാഷ്ട്രം അതിനേറ്റ സാംസ്‌കാരിക അധിനിവേശത്തെ നാളെ തുടച്ചുനീക്കയാണ്. ഇതിനായി പ്രധാനമന്ത്രി തന്റെ മനസ്സും ശരീരവും സമര്‍പ്പിച്ച് 11 ദിവസത്തെ അനുഷ്ഠാനം ആരംഭിച്ചിരുന്നു.

ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് നരേന്ദ്രമോദിക്ക് കത്തെയച്ചിരിക്കുകയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു.രാഷ്ട്രപതിക്ക് ക്ഷണം ലഭിച്ചില്ലെന്നുള്ള ആരോപണങ്ങള്‍ക്കേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ഇപ്പോള്‍ ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

രാജ്യത്തുടനീളം കാണുന്ന ആഘോഷം ഇന്ത്യയുടെ സ്വത്വബോധത്തിന്റെ പ്രകടനമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍, രാഷ്ട്രപതി പറഞ്ഞു. പ്രതിഷ്ഠക്ക് മണിക്കൂറുകള്‍ ബാക്കിനില്‍ക്കയാണ് രാഷ്ട്രപതിയുടെ വാക്കുകള്‍.