Monday, May 13, 2024
indiaNewsSports

ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം

അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ബാറ്റിംഗിലെ സ്ഥിരത അടിസ്ഥാനപ്പെടുത്തി നോക്കുമ്പോാള്‍ ഇഷാന്‍ സഞ്ജുവിനേക്കാള്‍ മുകളിലാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു സീസണുകളിലായി മികച്ച ഫോമിലാണ് ഇഷാന്‍ കിഷനെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു എന്റെ ചോയ്‌സ് ഇഷാനാണ്. ബാറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇഷാനെ തിരഞ്ഞെടുത്തത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പിങ്ങിന് അത്ര പ്രാധാന്യമില്ല. സഞ്ജു ഫോമിലാണെങ്കില്‍ അദ്ദേഹത്തിനൊപ്പമെത്താവുന്ന ഒരു ബാറ്റ്‌സ്മാന്‍ പോലുമില്ല. പക്ഷെ ബാറ്റിംഗിലെ സ്ഥിരത വിലയിരുത്തുമ്പോള്‍ ഇഷാന്‍ സഞ്ജുവിന് മുകളിലാണ്’ മഞ്ജരേക്കര്‍ പറഞ്ഞു.

എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് വി വി എസ് ലക്ഷ്മണ്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത സഞ്ജുവിന് ലങ്കയ്‌ക്കെതിരെ ഇതിനു അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.