Monday, May 6, 2024
keralaNewsObituary

വൈദ്യന്‍ ഷാബ ഷെറീഫിന്റെ കൊലപാതകം മൃതദേഹാവശിഷ്ടങ്ങള്‍ക്കായി ചാലിയാറില്‍ പരിശോധന

കൊച്ചി: മൂലക്കുരുവിനുള്ള ഒറ്റമൂലിക്കായി വൈദ്യന്‍ ഷാബ ഷെറീഫിനെ കൊന്ന് തള്ളിയ ചാലിയാറില്‍ മൃതദ്ദേഹാവശിഷ്ടങ്ങള്‍ക്കായി പരിശോധന.

കനത്ത മഴയ്ക്കിടയിലും ഇന്ന് രാവിലെ മുതല്‍ നേവിയോടൊപ്പം ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ സംഘവും പരിശോധന നടക്കുകയാണ്. മൃതദേഹാവശിഷ്ടം വലിച്ചെറിഞ്ഞ എടവണ്ണ സീതി ഹാജി പാലത്തിന്റെ താഴെ ഭാഗത്ത് കരിങ്കല്ലുകള്‍ അടുക്കിയിട്ടുണ്ട്.

അതിനാല്‍ ഈ കരിങ്കല്ലുകള്‍ക്കിടയില്‍ മൃതദേഹാവശിഷ്ടമോ, മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക്കോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് കേന്ദ്രീകരിച്ചിട്ടുണ്ട്.

ചാലിയാറില്‍ നടത്തിയ പരിശോധനയ്ക്കിടെ ചില ചാക്കിന്റെ കഷ്ണങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഇത് മൃതദേഹവുമായി ബന്ധപ്പെട്ട് ഉപേക്ഷിച്ചതാകാന്‍ വഴിയില്ലെന്നാണ് പൊലീസിന്റെ നിരീക്ഷണം.

.ഫയര്‍ഫോഴ്‌സും നേവിയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതെന്നും അന്വേഷണത്തില്‍ പരിമിതികളുണ്ട്. എങ്കിലും പ്രതീക്ഷയോടൊയാണ് പരിശോധ നടക്കുന്നതെന്നും തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്നും ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് പറഞ്ഞു.

കിഴക്കന്‍ മേഖലയില്‍ തുടരുന്ന മഴയും ശക്തമായ ഒഴുക്കും പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. വേണ്ടിവന്നാല്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലുള്ള അഞ്ച് പ്രതികളെ കുറിച്ച് നിലവില്‍ കൂടുതല്‍ വിവരങ്ങളില്ലെങ്കിലും കൊലപാതകവുമായി സഹകരിച്ച ചിലരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ ഇവര്‍ക്ക് പുറകെയുണ്ടെന്നും എസ് സുജിത്ത് ദാസ് ഐപിഎസ് പറഞ്ഞു.

അധികം താമസിക്കാതെ അവരുടെ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒറ്റമൂലി വൈദ്യന്‍ ഷാബ ഷെറീഫിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലതായി വെട്ടിമുറിച്ച് ഒന്നരവര്‍ഷം മുമ്പാണ് ചാലിയാറില്‍ തള്ളിയത്.

അതുകൊണ്ട് തന്നെ തെളിവ് ലഭിക്കുകയെന്നാല്‍ ഏറെ ശ്രമകരമാണ്.2020 ഓക്ടോബര്‍ മാസത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ചെറിയ പ്ലാസ്റ്റിക്ക് കവറിലാക്കി ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞതെന്നാണ് ഷൈബിന്റെ വെളിപ്പെടുത്തല്‍ .