Friday, May 17, 2024
keralaNews

തിരുവനന്തപുരത്ത് വയോധികന്‍ തെങ്ങിന്‍ചുവട്ടില്‍ മരിച്ച നിലയില്‍ 

തിരുവനന്തപുരം: വിതുരയില്‍ 60 വയസ്സ് പ്രായമുള്ളയാളെ തെങ്ങിന്‍ചുവട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം തിരുവനന്തപുരം സ്വദേശി നസീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടതു കാല്‍മുട്ടിന് താഴെ കണങ്കാലില്‍ പൊള്ളലേറ്റ പാടുകള്‍ ദൃശ്യമാണ്. ശനിയാഴ്ച രാവിലെ 9 മണിക്ക് അതുവഴി നടന്നുപോയ സ്ത്രീയാണ് മൃതദേഹം കണ്ടത്.ശരീരത്തില്‍ വയര്‍ ചുറ്റിക്കിടന്നതിനാല്‍ ഷോക്കേറ്റാണോ മരണം സംഭവിച്ചത് എന്ന് പൊലീസ് അന്വേഷിക്കുന്നു. പുരയിടത്തില്‍ കാട്ടുപന്നി കയറാതിരിക്കാന്‍ വേലിയില്‍ കറന്റ് കൊടുത്തതാണോ എന്നും സംശയമുണ്ട്.