Sunday, May 5, 2024
Local NewsNews

എരുമേലി കരിങ്കല്ലുംമൂഴിയില്‍ കെഎസ്ആര്‍ടിസി ബസ്സും – ലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു

എരുമേലി: എരുമേലി കരിങ്കല്ലുംമൂഴിയില്‍ കെഎസ്ആര്‍ടിസി ബസ്സും – ലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും , കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രിയിലും , കാഞ്ഞിരപ്പള്ളി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ രായങ്കരിപ്പടി ഭാഗത്തായിരുന്നു അപകടം . തിരുവനന്തപുരത്ത് നിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും – റാന്നി ഭാഗത്തേക്ക് പോവുകയായിരുന്ന പാല്‍ കൊണ്ടുവരുന്ന ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.അപകടത്തില്‍ ഇരുവാഹനങ്ങളുടേയും മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു . അപകടത്തില്‍ പ്രിയ കെ തോമസ് ( 28 )ചാത്തന്‍തറ, രാജു ജെ ജയിംസ് ( 15 ) ഇടുക്കി, സിന്ധു ജോമോന്‍ ( 38 ) ഇടുക്കി, ജാസ്മിന്‍ ( 11 ) മണിപ്പുഴ, ബാബു ജെ വര്‍ഗ്ഗീസ് ( 17 ) ഇടുക്കി എന്നിവരാണ് കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് .ബസ്സിന്റെ ഡ്രൈവര്‍ തോമസ് കാഞ്ഞിരപ്പള്ളി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുക്കട സ്വദേശിനി കിഴക്കേക്കര ബിന്ദു കുമാരി(45 ),അമ്മിണി ഗോപാലന്‍ (72 ),വിജീഷ് (32)തിരുവനന്തപുരം സ്വദേശി നന്ദനം വീട്ടില്‍ ഷീല.വി (49 ),കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് അലക്‌സാണ്ടര്‍ (50), കൊല്ലം സ്വദേശി സുരേന്ദ്രന്‍ (69),ഇടുക്കി സ്വദേശി വാരിയത്തുകുന്നേല്‍ തോമസ് മാത്യു (47 ),ബസ് കണ്ടക്ടര്‍ ബിനു കുമാര്‍ (47) കൊല്ലം സ്വദേശിനി പാകോട് തെക്കേതില്‍ ഭാഗ്യലക്ഷ്മി (36),അരുണ്‍ (45 ), പുനലൂര്‍ സ്വദേശിനി ശൈലജ (47 )ഏലപ്പാറ സ്വദേശിനി ജയ് മേരി (42),ബസ്സിനെ ഓവര്‍ടേക്ക് ചെയ്തു വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ബസ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു . ബസ്സിന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതായും എരുമേലി എസ്.ഐ അനീഷ് എം.എസ് പറഞ്ഞു.