Monday, April 29, 2024
keralaNews

വൈകല്യങ്ങളെ അതിജീവിച്ച് ലതീഷ അന്‍സാരി ഇത്തവണയും വോട്ടു ചെയ്യാനെത്തി.

അസ്ഥികള്‍ നുറുങ്ങുന്ന അപൂര്‍വ രോഗത്തിന് ഇരയായ ലതീഷ അന്‍സാരി ഇത്തവണയും തന്റെ വൈകല്യങ്ങളെ അതിജീവിച്ച് വോട്ട് രേഖപ്പെടുത്താന്‍ ആയി 160 ആം നമ്പര്‍ ബൂത്ത് ആയ വാവര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തി. പ്രതിസന്ധികളെ അതിജീവിച്ച് ധീരവനിത തന്റെ പിതാവിന്റെയും മാതാവിന്റെയും ഒപ്പമാണ് പോളിംഗ് ബൂത്തില്‍ എത്തിയത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ സഹായത്താല്‍ ജീവന്‍ ലത്തീഷാ വീല്‍ചെയറിലാണ് ബൂത്തിനുള്ളിലെക്കു കയറി പോയത്. തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തി വീല്‍ചെയറില്‍ തന്നെ തിരിച്ച് കാറിലേക്ക് വരികയും ചെയ്തു.എരുമേലി പുത്തന്‍വീട്ടില്‍ അന്‍സാരി – ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലത്തീഷ.എരുമേലിയിലെ എം.ഇ.എസ് കോളേജില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ പിജി പഠനം പൂര്‍ത്തിയാക്കിയ ലതീഷയ്ക്ക് എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി കിട്ടി.എന്നാല്‍ ശ്വാസതടസം കലശലായതോടെ ജോലിക്കു പോകുന്നത് അവസാനിപ്പിക്കുകയായിരുന്നു. അതിനുശേഷം ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ ശ്വസിക്കാന്‍ കഴിയാതെ വന്നു. സര്‍ക്കാര്‍ അനുവദിച്ച പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറോടെയാണ് ലത്തീ ഷാ ജീവന്‍ നിലനിര്‍ത്തുന്നത്.