Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് 74.02 ശതമാനം പോളിംഗ്

നിയമസഭാ തിരഞ്ഞെടുപ്പ് ഔദ്യോഗിക സമയം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് ശരാശരി പോളിങ്. 2016-ലെ 77.53 ശതമാനം എന്ന ഔദ്യോഗിക പോളിങ് നടന്ന സ്ഥാനത്ത് ഏഴ് മണിക്കുള്ള കണക്ക് അനുസരിച്ച് 74.02 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമ കണക്കുകള്‍ വരുമ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായ കണക്കിലേക്ക് പോളിങ് ശതമാനം ഉയരും എന്നാണ് പൊതുവെയുള്ള പ്രതീക്ഷ.വയനാട്, കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഇരുമുന്നണികളും പ്രതീക്ഷിച്ച പോലെ നിലവില്‍ പോളിങ് നടന്നിട്ടില്ല. എന്നാല്‍ ഏഴ് മണി കഴിഞ്ഞും ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ വോട്ടിങ് തീരുമ്പോള്‍ രാത്രിയോടെ പോളിങ് ഉയരും എന്നാണു പ്രതീക്ഷിക്കുന്നത്. അതേസമയം കോഴിക്കോട്ടെ നഗരമണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പോളിങ് രേഖപ്പെടുത്തി.