Saturday, May 4, 2024
keralaNewspolitics

വേട്ടയാടല്‍; കള്ളക്കേസ് പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ചു വിടാന്‍: ഉഷ 

കൊച്ചി: മുഖ്യമന്ത്രിയ്ക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടലെന്നും പിണറായി മനപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നും ഉഷ ആരോപിച്ചു.
പിസി ജോര്‍ജിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.                                                                             

തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്നും അച്ഛനെ സംരക്ഷിക്കാന്‍ മകന്‍ ഷോണിനറിയാമെന്നും ഉഷ പറഞ്ഞു.

പ്രതികാര നടപടിയെടുത്താലൊന്നും ഒരു മനുഷ്യനെ ഒതുക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് കേസിനാസ്പദമെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.

കുടുംബത്തെ ഈ രീതിയില്‍ തുടരെ വേട്ടയാടുന്നത് ശരിയാണോ എന്നും അവര്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ പ്രശ്നങ്ങളൊന്നും പുറത്ത് വരാതിരിക്കാന്‍ വഴി തിരിച്ച് വിടുന്നതിനാണ് ഈ അറസ്റ്റെന്നും പിസിയുടെ ഭാര്യ ആരോപിച്ചു.

ഇന്ന് രാവിലെയായിരുന്നു പിസി ജോര്‍ജ്ജിനെതിരെ സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ സ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്.                 

ലൈംഗിക താല്‍പര്യത്തോടെ കടന്ന് പിടിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.പിന്നാലെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉമ്മന്‍ചാണ്ടിക്കെതിരെ പീഡിനക്കേസില്‍ സാക്ഷി പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ കള്ളം പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് പരാതിക്കാരി കാണിക്കുന്നതെന്നും അറസ്റ്റിന് ശേഷം പിസി ജോര്‍ജ്ജ് പ്രതികരിച്ചു.