Sunday, April 28, 2024
Local NewsNews

ഇരു വൃക്കകളും തകരാറിലായ യുവാവിന് വൃക്ക മാറ്റിവയ്ക്കാൻ കുടുംബം  സുമനസ്സുകളുടെ സഹായം തേടുന്നു

എരുമേലി: മകന്റെ ജീവൻ നിലനിർത്താൻ അമ്മ വൃക്ക നൽകാൻ തയ്യാറായിട്ടും വൃക്ക മാറ്റിവയ്ക്കാൻ ശസ്ത്രക്രിയ നടത്താൻ പണമില്ലാതെ കുടുംബം  സുമനസ്സുകളുടെ സഹായം തേടുന്നു.
ഇരു വൃക്കകളും തകരാറിലായഎരുമേലി ചെറുവളളി എസ്റ്റേറ്റ് സ്വദേശി ചാരപ്പറമ്പിൽ അപ്പു / കൊച്ചുറാണി ദമ്പതികളുടെ മകൻ  രജ്ഞിത്താണ്  സുമനസ്സുകളുടെ സഹായം തേടുന്നു.                 
നാല് വർഷം മുമ്പാണ് രജ്ഞിത്തിന്റെ അസുഖം കണ്ടെത്തിയത്. തുടർന്ന്
ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ .
വൃക്ക മാറ്റി വെയ്ക്കാതെ ഇനി ഒരു ചികിത്സയില്ലെന്നാണ്
ഡോക്ടർമാർ പറയുന്നതെന്നും കൊച്ചുറാണി പറഞ്ഞു. അടിയന്തിരമായി ശസ്ത്രക്രിയക്കായി ഈ മാസം 22 നാണ്  ശസ്ത്രക്രിയ നടത്താൻ  ആദ്യം നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ നാലിന് തന്നെ   മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കെത്താൻ സാമ്പത്തിക പ്രതിസന്ധി മൂലം  ദുരിതത്തിലായിരിക്കുകയാണെന്നും അവർ പറഞ്ഞു. നാല് വർഷമായി  ചെറുവള്ളി തോട്ടത്തിലെ ജോലിയാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. ഇതുവരെയുള്ള ചികിൽസക്ക് എല്ലാവരും സഹായിച്ചു.
എന്നാൽ വൃക്ക മാറ്റി വക്കൽ ശസ്ത്രക്രിയക്ക് കൂടുതൽ സാമ്പത്തിക സഹായം അത്യാവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഈ കുടുംബം സുമനസുകളുടെ സഹായം തേടുന്നത്.
ചികിത്സാ സഹായ ധനസമാഹാരണത്തിനായി  പൂഞ്ഞാർ  എം എൽ എ അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ  രക്ഷാധികാരിയായും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ്കുട്ടി  ചെയർപേഴ്സണായും,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അനിശ്രീ സാബു കൺവീനറായും ഒരു സമിതി രൂപീകരിച്ചിരിക്കുകയാണ്. സമിതിയുടെ നേതൃത്വത്തിൽ  എരുമേലി ഗ്രാമ പഞ്ചായത്തിലെ  1,2,3,4,9,10, 20, 21, 22 വാർഡുകളിൽ  ജൂലൈ 4,5, 6 തിയതികളിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ധനസമാഹരണം നടത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
ഇതിനായി  ചെറുവള്ളി തോട്ടത്തിലെ വിവിധ യൂണിയനുകളുടെ കൺവീനർമാരായ ബിജു.എസ് ,എ.ജെ ബിജു, സാബു.എസ്, ഏണസ്റ്റ്, മനോജ്, പ്രദീഷ് ,സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായ സമിതി രൂപവത്കരിച്ചിരിക്കുന്നത്.
ധന സഹായം നൽകുന്നതിനായി എരുമേലി എസ്.ബി.ഐ ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഈ നിർന്ധന കുടുംബത്തെ സഹായിക്കാൻ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സാബു പറഞ്ഞു.
SBI 
Erumely
A/C : 40745975868
IFSC : SBIN0070105
PH 95 62 18 22 14