Sunday, May 5, 2024
indiaNews

വീരമൃത്യു വരിച്ച കേണല്‍ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ ചക്ര നല്‍കിയേക്കും.

ഗല്‍വാനില്‍ വീരമൃത്യു വരിച്ച കേണല്‍ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ ചക്ര നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്.യുദ്ധ കാലത്തെ ധീരതയ്ക്ക് നല്‍കുന്ന രണ്ടാമത്തെ വലിയ സൈനിക പുരസ്‌കാരമാണ് മഹാവീര്‍ ചക്ര. പരം വീര്‍ചക്രയാണ് യുദ്ധകാലത്തെ എറ്റവും വലിയ സൈനിക ബഹുമതി.തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ സന്തോഷ് ബാബു 16 ബിഹാര്‍ റജിമെന്റിന്റിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു. ജൂണ്‍ 15 ന് രാത്രി ഗാല്‍വാന്‍ താഴ്വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ് സന്തോഷ് ബാബുവടക്കമുള്ള സൈനികര്‍ വീരമൃത്യു വരിച്ചത്.