Tuesday, May 14, 2024
indiaNews

ഇന്ത്യ ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷം സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം.

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷം സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ചെറിയ കയ്യാങ്കളി ഉണ്ടായെന്നും ഇത് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിഹരിച്ചെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ജനുവരി 20 നാണ് സംഘര്‍ഷം നടന്നതെന്നും സൈന്യം വ്യക്തമാക്കി.ചെറിയ സംഘര്‍ഷത്തെ വലിയ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ നിന്നും തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്നും മാദ്ധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്നും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

സിക്കിമിലെ നാകുലയില്‍ ഇന്ത്യ ചൈന സംഘര്‍ഷം നടന്നതായുള്ള വിവരം ദേശീയ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. 20 ചൈനീസ് സൈനികര്‍ക്കും 4 ഇന്ത്യന്‍ സൈനികര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ ചൈന ഒന്‍പതാം ഘട്ട ചര്‍ച്ചയ്ക്ക് മുന്‍പായിരുന്നു സംഘര്‍ഷം നടന്നത്.