Friday, May 3, 2024
Local NewsNewsObituary

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അഞ്ചുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു  

എരുമേലി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അഞ്ചുവയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു.മുട്ടപ്പള്ളി പള്ളി കരിമ്പിൻ തോട്ടത്തിൽ രതീഷ് രാജൻറെ മകൻ ധ്യാൻ (5) ആണ് മരിച്ചത്. ഇന്ന്  രാവിലെ 11 മണിയോടെയായിരുന്നു അപകടം .
വീടിൻറെ മുറ്റത്ത്  കളിച്ചു കൊണ്ടിരിക്കുന്നതിനിടെ  അടപ്പില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നുവെന്ന് എരുമേലി പോലീസ് പറഞ്ഞു. അമ്മ സുമോൾ  വിദേശത്താണ് . സംസ്ക്കാരം പിന്നീട് . അച്ഛനും മറ്റ് ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു .