Monday, April 29, 2024
keralaNewsObituary

വീട്ടുമുറ്റത്തെ പ്ലാവില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ദമ്പതികള്‍ വീട്ടുമുറ്റത്തെ പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍. കൊയിലാണ്ടി ചൊയ്യക്കാട് ആണ് സംഭവം. ചൊയ്യക്കാട് ക്ഷേത്രത്തിന് സമീപവാസികളായ വെണ്ണിപ്പുറത്ത് അശോകന്‍ (43) ഭാര്യ അനു രാജ് (33) എന്നിവരാണ് ആത്മഹത്യ ചെയ്തത്.  തിരുവനന്തപുരം വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍. ഇന്റലിജന്‍സ് വിങ്ങില്‍ ട്രെയിനിയായാണ് അനു രാജ് ജോലി ചെയ്യുന്നത്. അനുവിന്റെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും കുറച്ച് കാലമായി നാട്ടില്‍ തന്നെ ആയിരുന്നു താമസം.  വെള്ളിയാഴ്ച രാവിലെ ബന്ധുക്കളാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പൂക്കാടുള്ള വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.