Saturday, May 4, 2024
indiaNews

ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി.

ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി.കീടനാശിനിയിലെ രാസവസ്തുവാണ് രോഗബാധയ്ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. പരിശോധനാ റിപ്പോര്‍ട്ടുകളുടെ പ്രാഥമിക വിശകലനത്തിനൊടുവിലാണ് വിദഗ്ധര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. വിശദമായ പരിശോധന നടന്നു വരികയാണ്.കിടനീശിനിയിലും മറ്റുമുള്ള ഓര്‍ഗാനോക്ലോറിന്‍ എന്ന ഘടകം മൂലമാണോ ആളുകള്‍ നിന്ന നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നതെന്ന സംശയവുമുണ്ട്. കീടനാശിനികളിലും കൊതുക് നശീകരണികളിലും വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ് ഓര്‍ഗാനോക്ലോറിന്‍. രോഗകാരണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് നിന്നും വെള്ളത്തിന്റേയും പാലിന്റേയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ആന്ധ്രാ പ്രദേശിലെ ഏലൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 300ലധികം ആളുകളെയാണ് അജ്ഞാത രോഗം ബാധിച്ചത്. രണ്ട് പേര്‍ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. അപസ്മാരം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ പ്രകടമാകുന്നത്. ഇവ പ്രകടമായാല്‍ രോഗബാധിതര്‍ പൂര്‍ണ്ണമായും അബോധാവസ്ഥയിലേക്ക് എത്തുകയാണ്.