Saturday, May 4, 2024
keralaNewsObituary

വീടുവിട്ടിറങ്ങിയ അച്ഛന്‍ തൂങ്ങിമരിച്ചു; മനംനൊന്ത് മകനും ജീവനൊടുക്കി

കൊച്ചി: വീടുവിട്ടിറങ്ങിയ അച്ഛനും പിന്നാലെ മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പത്താണ് സംഭവം. പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന്‍ സുഭാഷ് (34) എന്നിവരാണ് മരിച്ചത്.                                                                   

ഇന്ന് രാവിലെയോടെയാണ് ഇവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബുവിന്റെ ഭാര്യ കിടപ്പുരോഗിയാണ്. മദ്യപിച്ചെത്തി അച്ഛനും മകനും തമ്മില്‍ വഴക്ക് പതിവാണ്.

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇത് കണ്ട് മനംനൊന്ത മകനും ആത്മഹത്യ ചെയ്തു. മുനമ്പം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കുടുംബകലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം