Friday, May 3, 2024
Local NewsNews

മഹാത്മാ അയ്യന്‍കാളിയുടെ സ്മൃതി സംഗമത്തില്‍ തിരുവള്ളുവര്‍ ഹൈസ്‌കൂള്‍ മാതൃകയായി – പി.രാമഭദ്രന്‍

എരുമേലി . അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിദ്യാദ്യാസാവകാശത്തിന് വേണ്ടി ചരിത്ര പ്രസിദ്ധമായ സമരത്തിന് നേതൃത്വം നല്‍കിയ മഹാത്മാ അയ്യന്‍കാളിയുടെ ഓര്‍മദിനം ആചരിക്കുന്നതില്‍ മുട്ടപ്പള്ളി തിരുവള്ളുവര്‍ ഹൈസ്‌കൂള്‍ മാതൃകയായെന്ന് കെ ഡി എഫ് സംസ്ഥാന പ്രസിഡന്റും, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ പി.രാമഭദ്രന്‍ പറഞ്ഞു.                                               

മഹാത്മാവിന്റെ സ്മൃതി സംഗമം സ്‌കൂളില്‍ സംഘടിപ്പിച്ച കെഡിഎഫ് കോട്ടയം ജില്ലാ കമ്മറ്റിയും അഭിനനന്ദനം അര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മഹാത്മാ അയ്യന്‍കാളിയുടെ ചരിത്രം വിസ്മൃതിയിലാക്കാന്‍ ആധുനിക ചരിത്ര രചയിതാക്കള്‍ ശ്രമിക്കുമ്പോള്‍ ‘വിദ്യാലയങ്ങളില്‍ അയ്യന്‍കാളിയുടെ ഓര്‍മ്മ ദിനം ആചരിക്കുകയും,

സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കെ ഡി എഫ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ഫോര്‍ച്യൂണ്‍ഗ്രൂപ് – ചെയര്‍മാനുമായ ഐസക് വര്‍ഗീസ് സംഭാവന ചെയ്ത പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

സ്മൃതി സംഗമ സമ്മേളനത്തില്‍ കെ ഡി എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സാജന്‍ പഴയിടം അദ്ധ്യക്ഷത വഹിച്ചു.കെ ഡി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ വെംബ്ലി മുഖ്യ പ്രഭാഷണവും, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ മാഗി ജോസഫ് പഠനോപകരണ വിതരണത്തിന്റെ ഉത്ഘാടനം നടത്തി.

കെ ഡി എഫ് വര്‍ക്കിംഗ് കമ്മറ്റിയംഗം ഐ വര്‍കാല ദിലീപ്, കെ ഡി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്‌കൂള്‍ മാനേജരുമായ മധു മോള്‍ പഴയിടം, സ്‌കൂള്‍ എച്ച്.എം മിനി സി.ജെ ജഠഅ പ്രസിഡന്റ് സീമ രാജേഷ് .

കെഡിഎഫ് ജില്ലാ സെക്രട്ടറി പി എസ് ചന്ദ്രദാസ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണ വിതരണവും നടത്തി.