Monday, May 6, 2024
keralaObituary

ബൈക്ക് അപകടം. ലോറിക്കടിയില്‍പ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം .. ഭര്‍ത്താവ് രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോന്നി പൊന്തനാകുഴി സ്വദേശിനി മേഴ്സി മത്തായിയാണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മേഴ്സിയുടെ ഭര്‍ത്താവ് മത്തായിക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ ടോറസും ആക്ടീവയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ ടോറസ് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ടോറസിനടിയിലേക്ക് വീണ മേഴ്സിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ മേഴ്സി മരിച്ചു.