Saturday, May 4, 2024
keralaNews

വിസ്മയ സഹപാഠികളായ ആണ്‍കുട്ടികളോട് സംസാരിക്കുന്നതും കിരണിന് ഇഷ്ടമായിരുന്നില്ല.’കല്യാണത്തിന് മുന്‍പും കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അമ്മ.കല്യാണത്തിന് മുന്‍പും കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു. വിസ്മയ കോളേജില്‍ പഠിക്കുന്ന സമയം കിരണ്‍ കാണാനെത്തുന്നത് പതിവായിരുന്നു.വിസ്മയ സഹപാഠികളായ ആണ്‍കുട്ടികളോട് സംസാരിക്കുന്നതും കിരണിന് ഇഷ്ടമായിരുന്നില്ല.’ഞങ്ങള്‍ വിഷമിക്കുമെന്ന് കരുതി ഞങ്ങളോട് അവള്‍ ഒന്നും പറയാറില്ല, കൂട്ടുകാരിയോടാണ് എല്ലാ കാര്യങ്ങളും പറയുന്നത്. താനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കല്‍ കിരണിനോട് ചോദിച്ചതായി അവള്‍ പറഞ്ഞിട്ടുണ്ട്.ജീവിക്കണമെങ്കില്‍ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി.വിവാഹത്തിന് ശേഷം കാറിന് മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാര്‍ വേണമെന്നും പറഞ്ഞ് വീട്ടില്‍ വന്നു വഴക്കുണ്ടാക്കിയിരുന്നു.