Wednesday, May 8, 2024
keralaNews

വീണ്ടും തട്ടിക്കൊണ്ടുപോകല്‍; നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി.

കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്‌നാസിനെ ഇന്നലെ രാത്രി 12 മണിക്ക് തട്ടിക്കൊണ്ടുപോയതായി പരാതി. പെരുമുണ്ടശ്ശേരിയില്‍ വച്ച് വോളിബോള്‍ കളി കഴിഞ്ഞ് വരുന്ന വഴിയിലാണ് തട്ടിക്കൊണ്ട് പോയത്. നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത ഇനോവ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അജ്‌നാസിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തുണേരി മുടവന്തേരിയില്‍ പ്രവാസി വ്യാപാരിയായ അഹമ്മദിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോവുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്ന് നാദാപുരത്തെ പ്രവാസി വ്യവസായി പറഞ്ഞു.