Monday, May 6, 2024
keralaNews

വിഷവാതകം ശ്വസിച്ചു ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ : ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ഭാര്യ വീട്ടുകാര്‍

കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ ദമ്പതികളെയും 2 പെണ്‍മക്കളെയും വിഷവാതകം ശ്വസിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ഭാര്യ വീട്ടുകാര്‍. മകള്‍ അബീറ ആത്മഹത്യ ചെയ്യില്ലെന്നും, കുട്ടികളെയും ഭാര്യയെയും ആഷിഫ് അവരുടെ അറിവില്ലാതെ അപായപ്പെടുത്തി ഒപ്പം മരിക്കുകയായിരുന്നു എന്നുമാണ് ആരോപണം.

കുടുംബം വരുത്തിവച്ച കടം മുഴുവന്‍ ആഷിഫിന്റെ തലയിലായെന്നും തുടര്‍ന്നുണ്ടായ സമ്മര്‍ദമാണു ദുരന്തത്തില്‍ കലാശിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളാണു മാധ്യമങ്ങളോട് ഈ ആരോപണം ഉന്നയിച്ചത്. പൊതുമരാമത്ത് റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍ കാടാംപറമ്പത്ത് പരേതനായ ഉബൈദുല്ലയുടെ മകന്‍ ആഷിഫ് ഉബൈദുല്ല (കുഞ്ഞുമോന്‍ 41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്തിമ (13), അനൗനീസ ഫാത്തിമ (8) എന്നിവരെയാണു കഴിഞ്ഞദിവസം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു മരിക്കുന്നതായി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളാണു മാധ്യമങ്ങളോട് ഈ ആരോപണം ഉന്നയിച്ചത്. പൊതുമരാമത്ത് റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍ കാടാംപറമ്പത്ത് പരേതനായ ഉബൈദുല്ലയുടെ മകന്‍ ആഷിഫ് ഉബൈദുല്ല (കുഞ്ഞുമോന്‍ 41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്തിമ (13), അനൗനീസ ഫാത്തിമ (8) എന്നിവരെയാണു കഴിഞ്ഞദിവസം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു മരിക്കുന്നതായി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.രാവിലെ 9 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്കു കാണാതായതോടെ സഹോദരി എത്തി വിളിച്ചെങ്കിലും എഴുന്നേറ്റില്ല. ഉടന്‍ സഹോദരനെയും അയല്‍വാസികളെയും വിവരം അറിയിച്ചു. ഇവരെത്തി ജനല്‍ച്ചില്ലു തകര്‍ത്തപ്പോഴാണു മരിച്ചു കിടക്കുന്നതായി കാണുന്നത്. പൊലീസ് എത്തി വാതിലുകള്‍ തകര്‍ത്താണ് അകത്തു കയറിയത്. മുറിയില്‍ രക്തം വാര്‍ന്നു കിടന്നിരുന്നു. വിഷവാതകം ശ്വസിച്ചാല്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നു പൊലീസ് പറയുന്നു. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആയ ആഷിഫ് ഉബൈദുല്ല സമീപത്ത് ആരുമായും ചങ്ങാത്തം ഉണ്ടായിരുന്നില്ല.അബീറയും മക്കളും അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നു. വലിയ സാമ്പത്തിക ബാധ്യതയുള്ള വിവരം ബന്ധുക്കള്‍ക്കോ അയല്‍വാസികള്‍ക്കോ അറിയില്ല. മാള ഡോ.രാജു ഡേവിസ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ 8, 3 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അസ്‌റയും അനൗനീസയും. സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് ജില്ലാ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.