Sunday, April 28, 2024
keralaNews

വിവാഹം മുടങ്ങി; പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: വിവാഹം മുടങ്ങിയതിന് പതിനാറുകാരി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനം നൊന്താണ് പെണ്‍കുട്ടി ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.             പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കി. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുക.പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.                                              കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് കുട്ടി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സിസിടിവിയിലൂടെ ദൃശ്യങ്ങള്‍ കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് കുട്ടി ഇവരെ അറിയിച്ചു.