ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന് നടക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്‌സഭ സ്പീക്കര്‍ ക്ഷണിച്ചു. രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. വരുന്ന വര്‍ഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ക്ഷണിക്കാന്‍ ധാരണയായിട്ടുണ്ട്. 2020 ഡിസംബറിലാണ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 65000 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ളതാണ് കെട്ടിടം.