Sunday, May 5, 2024
keralaNewsObituary

വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. ജാതകം ചേരാത്തതിനെ തുടര്‍ന്നാണ് വിവാഹം മുടങ്ങിയത്.കുമ്പള സ്വദേശിയുമായി ഏറെ കാലമായി മല്ലിക പ്രണയത്തിലായിരുന്നു.                                                        ഇരുവരുടെയും വിവാഹത്തിന് കുടുംബക്കാര്‍ സമ്മതിച്ചെങ്കിലും ജാതകം ചേര്‍ന്നില്ല. ഇതോടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ മല്ലികയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.