Friday, April 26, 2024
keralaNews

പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബാക്രമണം. ഇന്ന് പുലര്‍ച്ചെ 1.38 നാണ് സംഭവം.  ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബോംബെറിയുന്നത് ആരാണെന്ന് വ്യക്തമല്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് പോലീസ് സന്നാഹത്തെ വിന്യസിച്ചു.                                ബോംബാക്രമണത്തിന് പിന്നില്‍ സിപിഎം ആണോയെന്ന് പോലീസ് സംശയിക്കുന്നു. ആക്രമണത്തില്‍ കാര്യാലയത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. നേരത്തെയും ആര്‍എസ്എസ് ഓഫീസുകള്‍ക്ക് നേരെ ഇത്തരത്തില്‍ ആക്രമണം നടന്നിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിക്കുകയും ഗാന്ധി പ്രതിമ തകര്‍ക്കുകയും ചെയ്തിരുന്നു.                                                                   

തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സംരക്ഷണം ഒരുക്കിയിരുന്നു. എന്നാല്‍ ഇതും മറികടന്നാണ് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് നടന്നത്.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവ സമയത്ത് കാര്യാലയം നില്‍ക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ മനസിലാക്കാനായി ടവറുകളില്‍ നിന്നുളള ഡാറ്റകളും ശേഖരിച്ച് അന്വേഷണം നടത്തും.