Monday, April 29, 2024
keralaNews

 വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാട്. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാലകള്‍ അവസരമൊരുക്കണമെന്നും അദ്ദേഹം നിലപാടെടുത്തു.
എന്നാല്‍ സ്വാതന്ത്ര്യസമരത്തിന് മുഖംതിരിഞ്ഞുനിന്നവരെ മഹത്വവല്‍കരിക്കുന്ന സമീപനം വേണ്ടെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നു. സിലബസ് പുനഃപരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും വ്യക്തമാക്കിയിരുന്നു. അതേസമയം, സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കുറ്റപ്പെടുത്തി.സവര്‍ക്കറുടെയുംഗോള്‍വാള്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി എംഎ ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സിന്റെ സിലബസ് പരിഷ്‌കരിച്ചതാണ് വിവാദമായത്.