Monday, April 29, 2024
indiaNews

ജമ്മുകശ്മീരില്‍ കുല്‍ഗാമില്‍ ബാങ്ക് മാനേജര്‍ വെടിയേറ്റ് മരിച്ചു.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കുല്‍ഗാമില്‍ ബാങ്ക് മാനേജര്‍ വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശി വിജയ കുമാറാണ് മരിച്ചത്. കശ്മീര്‍ താഴ്വരയില്‍ ഒരു വര്‍ഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങള്‍ ഇതുവരെ നടന്നതായാണ് പൊലീസ് കണക്കുകള്‍. അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമത്തലവന്മാര്‍ ഉള്‍പ്പടെയുള്ളവരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.പ്രദേശവാസികള്‍ ഭീകരരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ആയപ്പോള്‍ അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഭീകരര്‍ അവരുടെ സാന്നിധ്യം അറിയിക്കാനാണ് ജനങ്ങളെ അപായപ്പെടുത്തുന്നതെന്നും ഡിജിപി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കുല്‍ഗാമില്‍ അധ്യാപിക ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. സാംബ സ്വദേശിയും കുല്‍ഗാം ഹൈസ്‌കൂള്‍ അധ്യാപികയുമായ രജനിബാലയാണ് കൊല്ലപ്പെട്ടത്.