Wednesday, May 1, 2024
keralaNewspolitics

വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് ് നേതാവിനെതിരെ കേസ്. ഷമ മുഹമ്മദിനെതിരെയാണ് കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് കേസടുത്തത്.       യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുണ്‍ജിത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഏത് പാര്‍ട്ടിക്കാനാണെന്ന് ക്ഷമ മുഹമ്മദ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിക്ക് തിടുക്കമാണെന്നും ക്ഷമ മുഹമ്മദ് വിമര്‍ശിച്ചു.