Friday, April 26, 2024
keralaLocal NewsNewsObituary

കുളിക്കാൻ പോയയാൾ പമ്പാനദിയിൽ മുങ്ങിമരിച്ചു. 

എരുമേലി:കുളിക്കാൻ പോയയാൾ പമ്പ നദിയിൽ മുങ്ങി മരിച്ചു.പമ്പാവാലി  സ്വദേശി  കോട്ടക്കുഴി വീട്ടിൽ ചാക്കോ കുര്യന്റെ  മകൻ ജോസ് കെ. ജേക്കബ്
( ബെന്നി – 48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ വീടിനു സമീപത്തുള്ള പമ്പാനദിയിൽ കുളിക്കാനായി പോയപ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു . അവിവാഹിതനാണ്. എരുമേലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു .