Thursday, April 18, 2024
AgriculturekeralaNews

കിസാന്‍ കാര്‍ഡ് : കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കു തന്ന അവകാശം.

 

കാര്‍ഷിക -ക്ഷീര – മൃഗസംരക്ഷണ – മത്സ്യ മേഖലകളിലെ പല പദ്ധതികളും കിസാന്‍ കാര്‍ഡുള്ളവര്‍ക്ക് (പദ്ധതിയില്‍ പെട്ടവര്‍ )ആയിരിക്കും. അത് കൊണ്ട് സാധ്യമാകുന്ന എല്ലാവരും പദ്ധതിക്ക് അപേക്ഷ നല്‍കണം. ഇത് സര്‍ക്കാര്‍ നിങ്ങള്‍ക്ക് തന്ന അവകാശമാണ്.

കിട്ടുന്ന സഹായം

  • ഒരു പശുവിന് 24000 രൂപ
  • കന്നുകുട്ടിക്ക് ഒരു മാസം 3000.രൂപ
  • 4 ആടിന് 6000 രൂപ
  • 10 മുട്ടക്കോഴിക്ക് 4 മാസത്തേക്ക് 46800 രൂപ
  • 1000 ഇറച്ചിക്കോഴിക്ക് 2 മാസത്തേക്ക് 1, 40, 000 രൂപ,
    പന്നി ഒന്നിന് 10 മാസത്തേക്ക് 10, 800 രൂപ
  • മുയല്‍ ഒന്നിന് 4 മാസത്തേക്ക് 960 രൂപ.
  • മത്സ്യം (കട്‌ല, രോഹു മൃഗാല്‍ ) 1ഹെക്ടര്‍ 4 മാസത്തേക്ക് 2, 44, 000 രൂപ.
  • കൂട് കൃഷി (കായല്‍, ഡാം ) 1 ാ3 6 മാസത്തേക്ക് 3500 രൂപ.
  • ആസ്സാംവാള 1 ഹെക്ടര്‍ 10 മാസത്തേക്ക് 13, 45, 000 രൂപ.
  • ഗിഫ്റ്റ് തിലാപ്പിയ 1 ഹെക്ടര്‍ -1 ലക്ഷം.
  • പോളികള്‍ച്ചര്‍ 1 ഹെക്ടര്‍ 10-12 മാസത്തേക്ക് 3, 60, 000 രൂപ.
  • വനാമി 1 ഹെക്ടര്‍ 6 മാസം – 11, 50, 000 രൂപ.
  • ഞണ്ട് 1 ഹെക്ടര്‍ 4-6 മാസം -6, 40, 000 രൂപ.
  • കല്ലുമ്മക്കായ ചിപ്പി കൃഷി 25 ാ2 10, 000 രൂപ
  • റോപ്. പടുതക്കുളം 5 സെന്റ് 6 മാസത്തേക്ക് 6000 രൂപ.
  • അക്വാപോണിക്‌സ് 40 ാ36മാസം 1, 80, 000 രൂപ.
  • മത്സ്യകൃഷിക്ക് ഒരു സെന്റ് മുതല്‍ ആനുപാതികായ സഹായം കിട്ടും
  • പശുകാര്യത്തില്‍ ക്ഷീരസംഘംസെക്രട്ടറി / ക്ഷീരവികസന ഓഫീസര്‍ /വെറ്റിനറി ഡോക്ടര്‍ ന്റെ സാക്ഷ്യപത്രം ബാങ്കില്‍ ഹാജരാക്കണം.

ബാങ്കില്‍ പോകുമ്പോള്‍ താഴെപ്പറയുന്ന രേഖകള്‍ക്കൂടി കരുതണം

1. ആധാര്‍ കാര്‍ഡ്

2. ഇലക്ഷന്‍ കഉ കാര്‍ഡ്

3. റേഷന്‍ കാര്‍ഡ്

4. പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍

5. ഏറ്റവും പുതിയ നികുതി ചീട്ട്

6. ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കേറ്റ്

7. ആധാരത്തിന്റെ കോപ്പി

8. ഫോട്ടോ 4 എണ്ണം (ആ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഒരു ഫോട്ടോ മതി.

ഈ പദ്ധതി പ്രകാരം ഒരു കര്‍ഷകന് 4% പലിശക്ക് കൃഷിക്ക് പരമാവധി 3 ലക്ഷം രൂപയും മറ്റ് മേഖലക്ക് 2 ലക്ഷവും ആണ് റിവോള്‍വിങ് ഫണ്ട് ലഭിക്കുക.
അതിന് മുകളില്‍ തുക ആവശ്യമുള്ളവര്‍ക്ക് അതാത് ബാങ്കിന്റെ പലിശ നിരക്കായിരിക്കും. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക 5 വര്‍ഷം നിങ്ങള്‍ക്ക് ഒരു ടആ അക്കൗണ്ട് പോലെ ഓപ്പറേറ്റ് ചെയ്യാം.
എങ്കിലും ലോണ്‍ അനുവദിച്ചു കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എടുത്ത മുതലും പലിശയും തിരിച്ചടക്കുകയും പുതുക്കുന്നതിനുള്ള ഫോറത്തില്‍ ഒപ്പിട്ട് കൊടുക്കുകയും വേണം. പുതുക്കാത്തവര്‍ക്ക് നാല് തരത്തില്‍ നഷ്ടം വരും. ഈ പദ്ധതിക്ക് 9% പലിശയാണ്. അതില്‍ കേന്ദ്രസര്‍ക്കാര്‍ 2% താങ്ങു പലിശ സബ്സിഡി തരും. അപ്പോള്‍ 7 %. കൃത്യമായി പുതുക്കുന്നവര്‍ക്ക് പ്രോംപ്റ്റ് റീപേയ്മെന്റ് സബ്സിഡി ആയി 3% പലിശ സബ്സിഡി അപ്പോള്‍ നെറ്റ് 4%.പലിശ മാത്രം കര്‍ഷകന്‍ അടക്കേണ്ടതുള്ളൂ.

Leave a Reply