Friday, May 3, 2024
keralaNews

വിദേശമദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട; ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവുമായി കണ്‍സ്യൂമര്‍ ഫെഡ്

വിദേശ മദ്യം കണ്‍സ്യൂമര്‍ ഫെഡ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു.കണ്‍സ്യൂമര്‍ ഫെഡിന്റെ എല്ലാ ഷോപ്പുകളിലും ഇനിമുതല്‍ വിദേശമദ്യ ഇനങ്ങള്‍ വാങ്ങുന്നതിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതോടെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ ഇനി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. കോവിഡ് സാഹചര്യത്തിലെ തിരക്കൊഴിവാക്കാനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതോടെ സമയമനുസരിച്ച് ഉപഭോക്താവിന് മൊബൈല്‍ ഫോണിലേക്ക് ഒടിപി നമ്പര്‍ കിട്ടും. നമ്പര്‍ ലഭിച്ചാല്‍ പാര്‍സല്‍ ആയി മദ്യം ലഭ്യമാകും. ക്യൂ നില്‍ക്കേണ്ടതില്ല. ഇതിനായി പ്രത്യേക ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ നിലവില്‍ ഹോം ഡെലിവറി സംവിധാനമില്ലെന്നും ഷോപ്പുകളിലേക്ക് നേരിട്ടെത്തണമെന്നും അധികൃതര്‍ പറഞ്ഞു.എന്ന വെബ്‌സൈറ്റിലാണ് ഉപഭോക്താക്കള്‍ മദ്യം ബുക്ക് ചെയ്യേണ്ടത്. മദ്യത്തിന്റെ ബ്രാന്റും ഉപഭോക്താവിന് 23 വയസ് കഴിഞ്ഞതായുള്ള സത്യവാങ്മൂലം നിര്‍ബന്ധമായും രേഖപ്പെടുത്തിയെങ്കില്‍ മാത്രമേ ബുക്കിങ് സ്വീകരിക്കൂ. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും നിയമമാനുസൃത അളവിലുള്ള മദ്യയിനങ്ങള്‍ക്കായി ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.