Thursday, May 2, 2024
keralaLocal NewsNews

കനത്ത മഴ; എരുത്വാപ്പുഴയിൽ വീട്ടമ്മ ഒഴുക്കിൽപ്പെട്ടു

എരുമേലി:കനത്ത മഴയിൽ വീട്ടിലേക്ക് വരുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ടു .
എരുമേലി എരുത്വാപ്പുഴ മലവേടർ കോളിയിലെ പയ്യാനിക്കാട്ടിൽ മനോജിന്റെ ഭാര്യ സിന്ധുവാണ് ഒടുക്കിൽപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1 മണിയോടെയായിരുന്നു സംഭവം. എരുത്വാപ്പുഴ കോളനിക്ക് മുകളിൽക്കൂടി ഒഴുകിയെത്തിയ വെള്ളത്തിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനായി സമീപത്തുണ്ടായിരുന്ന ക കയ്യാലയിൽ കയറിയെങ്കിലും കയ്യാലയും ഇടിഞ്ഞ് ഒഴുക്ക് വെള്ളത്തിൽപ്പെടുകയായിരുന്നു.തുടർന്ന് രക്ഷപ്പെട്ട സിന്ധുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി സിന്ധുവിന്റെ വീട്ടിലെത്തി മറ്റ് നടപടികൾ സ്വീകരിച്ചു.