Sunday, May 5, 2024
keralaNews

വിദേശത്തേക്ക് പിതാവിനെ യാത്രയാക്കി മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ടു; രണ്ടരവയസുകാരന്‍ മരിച്ചു

കൊടകര: അവധികഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങിയ പിതാവിനെ യാത്രയാക്കാന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ കാര്‍ മറിഞ്ഞ് രണ്ടരവയസുകാരന്‍ മരിച്ചു.വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം കിണര്‍മാക്കല്‍ നസീബിന്റെ മകന്‍ ഐയ്ദീന്‍ നസീബാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപമാണ് അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ കാറിന്റെ അടിയില്‍പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.അപകടസമയത്ത് ഉമ്മ ആദിലയുടെ മടിയിലായിരുന്നു കുട്ടി.പിതൃസഹോദരന്‍ അനസാണ് കാര്‍ ഓടിച്ചിരുന്നത്.സഹോദരന്‍: മുഹമ്മദ് സിയാന്‍.