Wednesday, May 1, 2024
keralaLocal News

പാറത്തോട്ടില്‍ പേപ്പട്ടികളുടെ ആക്രമണം ; ആറുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി

പാറത്തോട് : പാറത്തോട് ഒരുമനഗര്‍ പുളിമൂട് കവലയുടെ സമീപത്ത്
ഇന്നലെ ബുധനാഴ്ച ഉച്ചയോടെ രണ്ടു പേപ്പട്ടികള്‍ നടത്തിയ ആക്രമണത്തില്‍ 2 വയസ്സുള്ള ഒരു കുഞ്ഞുള്‍പ്പെടെ ഏഴുപേര്‍ക്ക് കടിയേറ്റു. ഇവരില്‍ ആറുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
അടുത്തുള്ള തോട്ടത്തിലേക്ക് കയറിപ്പോയ നായകളെ ഇനിയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഏതു സമയത്തും പുറത്തുവന്നേക്കാവുന്ന പേപ്പട്ടികളെ പേടിച്ച് പ്രദേശവാസികള്‍ വീടുകള്‍ക്കുള്ളില്‍ കഴിയുകയാണ്.