Monday, April 29, 2024
keralaNews

കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് ഇതുവരെ രോ?ഗം സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.