Monday, May 13, 2024
indiakeralaNewspolitics

കാനം രാജേന്ദ്രന്റെ പരസ്യവിമര്‍ശനം തള്ളി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ.

കാനം രാജേന്ദ്രന്റെ പരസ്യവിമര്‍ശനം തള്ളി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ല. ഡി.രാജയ്ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യ വിമര്‍ശനം നടത്തിയിരുന്നു.ഇതിന് മറുപടി പറയുകയായിരുന്നു ഡി. രാജ.പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഡി.രാജ ഡല്‍ഹിയില്‍ പറഞ്ഞു. ആനി രാജക്ക് വീണ്ടും പരസ്യപിന്തുണ നല്‍കി ഡി രാജ. സ്ത്രീസുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ക്ക് അഭിപ്രായം പറയാം. ആനി രാജയുടെ പരാമര്‍ശത്തില്‍ കേരളഘടകം എതിര്‍പ്പറിയിച്ചിട്ടില്ല, വാര്‍ത്തകള്‍ മാത്രമേയുള്ളൂവെന്നും രാജ പറഞ്ഞു.അതേസമയം, 24ാമത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തവര്‍ഷം ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ അടവുനയം സ്വീകരിക്കുമെന്ന് അദേഹം ഡല്‍ഹിയില്‍ പറഞ്ഞു.