Monday, May 6, 2024
keralaNewsObituary

വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

തിരുവനന്തപുരം: മംഗലപുരം പള്ളിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി നിധിന്‍ (22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടുകൂടിയാണ് സംഭവം മംഗലപുരം ഭാഗത്ത് നിന്നും കണിയാപുരത്തേക്ക് പോകവേ ഇവര്‍ സഞ്ചരിച്ച അവഞ്ചര്‍ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചതാകാം അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്ന ഉടന്‍ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംടെക് വിദ്യാഥിയാണ് നിധിന്‍. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.