Wednesday, May 15, 2024
keralaNews

ഫ്രാങ്കോയ്ക്ക് ‘വിശുദ്ധ രൂപം’ നല്‍കി കലണ്ടറില്‍ ഉള്‍പ്പെടുത്തി കത്തോലിക്കാസഭ

പുതുവര്‍ഷം പ്രമാണിച്ച് വിശ്വാസികള്‍ക്ക് നല്‍കാന്‍ അച്ചടിച്ച കലണ്ടറില്‍ സ്ത്രീ പീഡനത്തിന് ജയിലില്‍ കിടന്ന ഫ്രാങ്കോയുടെ ചിത്രവും.വിശ്വാസികള്‍ക്ക് വീടുകളില്‍ തൂക്കാന്‍ നല്‍കുന്ന കലണ്ടറുകളിലാണ് കത്തോലിക്കാ സഭ ഫ്രാങ്കോയുടെ ചിത്രവും,മറ്റ് പുരോഹിതന്മാര്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്.കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൃശ്ശൂര്‍ അതിരൂപത ഇന്നും കൈവിട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണിത്.തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയുടെ 2021 ലെ കലണ്ടര്‍ ബിഷപ്പ് ഫ്രാങ്കോയുടെ ജനന തീയതിയും ഫോട്ടോയും ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പിന് ജലന്ധര്‍ രൂപത സ്വീകരണമൊരുക്കുകയും നന്ദി സൂചകമായി പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിച്ചു. അതിരൂപതയിലെ ഒന്നര ലക്ഷത്തിലധികം വരുന്ന വിശ്വാസികളുടെ വീടുകളില്‍ ബിഷപ്പിന്റെ ഫോട്ടോ അടങ്ങിയ കലണ്ടര്‍ സ്ഥാനം പിടിക്കും.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫ്രാങ്കോയുടെ ചിത്രം ചേര്‍ത്ത് കഴിഞ്ഞ വര്‍ഷങ്ങളിലും രൂപത കലണ്ടര്‍ അച്ചടിച്ചിരുന്നു, എന്നാല്‍ നാണക്കേട് കാരണം പലരും ഇത് തൂക്കിയിരുന്നില്ല .