Saturday, May 11, 2024
Local NewsNews

മലയോരമേഖലയിൽ കാട്ടാന ഇറങ്ങുന്നത് പതിവാകുന്നു; ജനങ്ങൾ ആശങ്കയിൽ 

എരുമേലി: ശബരിമല വനാതിർത്തി മേഖലയായ  എരുമേലി ഗ്രാമ പഞ്ചായത്തിന്റെ മലയോരമേഖല കാട്ടാനയുടെ ഭീഷണിയിൽ . വനാതിർത്തിയോട് ചേർന്ന താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ ദുരതത്തിലായിരിക്കുന്നത്. നിരവധി തവണയാണ് ഇപ്പോൾ ഈ മേഖലകളിൽ കാട്ടാന ഇറക്കുന്നത്.

കഴിഞ്ഞദിവസം എയ്ഞ്ചൽവാലി, കണമല, കാളകെട്ടി,  ഇന്ന്  അറിയാഞ്ഞിലിമണ്ണ്  മേഖലകളിലാണ് കാട്ടാന ഇറങ്ങിയത്. വേനൽ കടുത്തതോടെ വനത്തിനുള്ളിൽ വെള്ളവും – ആഹാരവും  കിട്ടാതായതാണ്  കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു .വനാതിർത്തി മേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച സോളാർ വൈദ്യുത വേലികളും തകർത്താണ് കാട്ടാനകൾ ഇറങ്ങുന്നതെന്നും നാട്ടുകാർ പറഞ്ഞു .

എന്നാൽ സോളാർ വേലികൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ കൂടിയാണ് കാട്ടാന ഇറങ്ങുന്നതെന്നും വനംവകുപ്പും പറയുന്നു.  നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിക്കുകയാണ് . തെങ്ങ്, കവുങ്ങ്, റബ്ബർ ,വാഴ, കപ്പ അടക്കം ചെറുകിട കൃഷികളും കാട്ടാനകൾ വ്യാപകമായി നശിപ്പിക്കുകയാണ്. ശബരിമലയുടെ ഭാഗമായ പഞ്ചായത്തിന്റെ  അതിർത്തി മേഖലയായ മുണ്ടക്കയം റബർ എസ്റ്റേറ്റ് മേഖലകളിൽ പുലിയെ കണ്ടെത്തിയ സംഭവവും –  കാട്ടാനകളും ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വീടിന്  പുറത്തിറങ്ങാൻ പോലും ഭയമാണെന്നും വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .