Friday, May 17, 2024
keralaNews

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച സംഭവം  ;സുരക്ഷ ശക്തമാക്കി പൊലീസ്

ഹൈക്കോടതിയുടെ അര കിലോമീറ്റര്‍ ചുറ്റളവിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച സാഹചര്യത്തില്‍ പതിനാല് പൊലീസുകാരെയാണ് ഹൈക്കോടതിയുടെ അര കിലോമീറ്റര്‍ ചുറ്റളവില്‍ പുതുതായി കാവലിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ കാല്‍നട പട്രോളിംഗും ഹൈക്കോടതിക്ക് ചുറ്റും ശക്തമാക്കിയിട്ടുണ്ട്.

പ്രത്യേക സുരക്ഷ ചുമതല നല്‍കിയിരിക്കുന്നത് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് .കാവല്‍ ശക്തമാക്കിയിരിക്കുന്നത് ജഡ്ജിമാര്‍ യാത്ര ചെയ്യുന്ന സമയങ്ങളിലാണ്. ഹൈക്കോടതി ചുറ്റുമുള്ള എട്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തും. രാവിലെ 9 മണി മുതല്‍ മുതല്‍ 10. 30 വരെയും, വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെയുമാണ് കാവല്‍ ശക്തമാക്കിയിരിക്കുന്നത്.