Saturday, May 4, 2024
keralaNewspolitics

വാളയാറിലെ നീതി നിഷേധം യുവമോർച്ച പ്രവർത്തകർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. അധികാരത്തിലെത്താൻ സ്ത്രീശക്തീകരണവും സ്ത്രീസുരക്ഷയും പറഞ്ഞ് വോട്ടു നേടി അധികാരത്തിലെത്തിയ പിണറായി സർക്കാർ തുടർന്നിങ്ങോട്ടു നടന്ന പീഢനപർവ്വങ്ങളെ കണ്ടില്ലെന്നു നടിച്ചു.അതിൻ്റെ ഇരയാണ് വാളയാർ സഹോദരിമാർ.സ്വന്തം കുട്ടികളുടെ ജീവനെടുത്ത സഖാക്കളെ സംരക്ഷിക്കാൻ കാക്കിയണിഞ്ഞ നീതിപാലകർ കാട്ടിയ വ്യക്രത പോലും, നീതി നിഷേധിക്കപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് സർക്കാർ നൽകിയില്ല.
നീതിപീഠങ്ങളുടെ അവഗണനയ്ക്കെതിരെ സ്വന്തംതല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടി വന്ന ഒരമ്മയുടെ വേദനയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തുവാനും ,ഐക്യദാർഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്യുവാനും യുവമോർച്ച കാഞിരപ്പള്ളി മണ്ഡലം കമ്മറ്റി തയ്യാറായി.
                                വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു കൊണ്ട് യുവമോർച്ച കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരി ഉത്ഘാടനം ചെയ്തു. ഇത് പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിലുപരി സ്ത്രീ സമൂഹത്തിനുള്ള പിന്തുണ കൂടിയാണെന്ന് യോഗം ഉത്ഘാടനം ചെയ്ത് എൻ .ഹരി പറഞ്ഞു.
യുവമോർച്ച കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ അജിത്ത് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ  മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കുളം തല  മുണ്ഡനം ചെയ്തു.യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സോബിൻ ലാൽ, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആശ ഗിരീഷ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് വി.എൻ ‘മനോജ്, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സതീഷ് വാസു,യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം രാഹുൽ ആർ നായർ, മണ്ഡലം കമ്മിറ്റി അംഗം രതീഷ്, ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ സതീഷ് ചന്ദ്രൻ മാസ്റ്റർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ സജി വള്ളോത്യാമല തുടങ്ങിയവർ സംസാരിച്ചു.