Sunday, May 5, 2024
keralaNews

വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്യുക. വിജിലന്‍സ് സംഘത്തെ കണ്ട് എം വി ഐ ബിനോയ് കുതറിയോടാന്‍ ശ്രമിച്ചു. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങിയതായെന്ന് വിജിലന്‍സ് പറയുന്നു.